Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

50 കോടി വേണ്ട; കിറ്റക്സിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി പി.ടി. തോമസ് എം.എല്‍.എ

by News Desk
June 22, 2021
in KERALA
0
50-കോടി-വേണ്ട;-കിറ്റക്സിനെതിരായ-ആരോപണങ്ങളിൽ-മറുപടിയുമായി-പിടി-തോമസ്-എംഎല്‍.എ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കിറ്റെക്സ് കമ്പനിക്കെതിരരായ ആരോപണങ്ങളിൽ തെളിവ് നൽകിയാൽ നൽകാമെന്ന് പറഞ്ഞ 50 കോടി രൂപ വേണ്ടെന്ന് പി.ടി തോമസ് എം.എൽ.എ.കമ്പനി മാലിന്യങ്ങൾ കടമ്പ്രയാറിൽ ഒഴുക്കി നദി മലിനമാക്കുന്നുവെന്നും തിരുപ്പൂരിൽ കോടതി ഇടപെട്ട് അടച്ച കമ്പനിയാണ് കിറ്റെക്സ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.നിയമസഭയിലായിരുന്നു അദ്ദേഹംആരോപണങ്ങൾ ഉന്നയിച്ചത്.

ഈ ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാൽ 50 കോടി രൂപ നൽകുമെന്നും ഇല്ലെങ്കിൽ പിടി തോമസ് തലമുണ്ഡനം ചെയ്യുകയും എം എൽ എ സ്ഥാനം രാജിവെക്കണമെന്നുമായിരുന്നുകിറ്റെക്സ് കമ്പനി ഉടമ സാബു ജേക്കബിന്റെ വെല്ലുവിളി. ഇതേത്തുടർന്നാണ് പിടി തോമസ്50 കോടി വേണ്ടെന്ന മറുപടിയുമായി എത്തിയത്.

ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്നമാണിതെന്നുംഅതിനെ 50 കോടിരൂപയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 50 കോടി രൂപ തരാമെന്ന് പറഞ്ഞത് തെറ്റായ മാർഗങ്ങളിലൂടെ ആയതിനാൽ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ്വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എന്നാൽ അദ്ദേഹം തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്.13 വർഷം കഴഞ്ഞിട്ടും കിറ്റെക്സ് കമ്പനി സുപ്രീംകോടതി നിഷ്കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്നും കടമ്പ്രയാർ നദി വലിയ തോതിൽ മലിനപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് കടമ്പ്രയാർ നദി. നദിയിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ഗുരുതരമായി ബാധിക്കും.കിറ്റെക്സ് കമ്പനി സുപ്രീംകോടതി നിഷ്കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ലഭിച്ച മറുപടിയിൽ വ്യക്തമാണ്. കടമ്പ്രയാർ നദി അതീവ ഗുരുതരമായ ഭീഷണി നേരിടുന്നതായി ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന ഉടമയുടെ വാദം തെറ്റാണ്. കിറ്റെക്സ് കമ്പനിയിൽ നിന്നുള്ള മാലിന്യം കടമ്പ്രയാർ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ചൂണ്ടികാണിച്ചിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനും മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഈ നടപടികളിലേക്ക് ഞാൻ കടന്നത്. എന്നാൽ കമ്പനിക്കെതിരേ ഞാൻ പ്രവർത്തിച്ചതുകൊണ്ടാണ് എനിക്കെതിരേ സ്ഥാനാർഥിയെ നിർത്തി പ്രതികാരം ചെയ്യാൻ നോക്കിയത്. എന്നാൽ ഇപ്പോൾ പറയുന്നത് തിരഞ്ഞെടുപ്പിൽ എനിക്കെതിരേ സ്ഥാനാർഥിയെ നിർത്തിയതുകൊണ്ട് ഞാൻ വിരോധം തീർക്കുകയാണെന്നാണ്. 250 പേർ മാത്രം ജോലി ചെയ്യുന്ന ഡൈയിംഗ് ആൻഡ് ബ്ലീച്ചിംഗ് കമ്പനി അടച്ചുപൂട്ടാനല്ല പകരം രാജ്യത്തെ നിയമം നിഷ്കർഷിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായാണ് പ്രവർത്തിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

എറണാകുളത്താണ് യു ഡി എഫിന് ഏറ്റവും കൂടുതൽ സീറ്റ് കിട്ടാറുള്ളത്. ആ സീറ്റുകളിലേക്കാണ് ട്വന്റി ട്വന്റി ആൾക്കാരെ നിർത്തിയത്. ട്വന്റി ട്വന്റി ഇത് പിണറായി വിജയന്റെ ബി ടീം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്നും പിടി തോമസ് ചൂണ്ടിക്കാണിച്ചു.

Content Highlights:PT Thomas MLA against Kitex company and Sabu Jacob

Previous Post

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

Next Post

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രശസ്ത-കര്‍ണാടക-സംഗീതജ്ഞ-പാറശ്ശാല-പൊന്നമ്മാള്‍-അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.