Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മരിച്ച മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകളാണ്; അവളെ NO എന്ന് പറയാന്‍ പഠിപ്പിക്കണം

by News Desk
June 22, 2021
in KERALA
0
മരിച്ച-മകളേക്കാള്‍-നല്ലത്-വിവാഹമോചിതയായ-മകളാണ്;-അവളെ-no-എന്ന്-പറയാന്‍-പഠിപ്പിക്കണം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരളത്തിന് അപമാനമായി സ്ത്രീധനത്തിന് ഒരു രക്തസാക്ഷി കൂടി. സ്വന്തം ഭാര്യയെക്കാളും ഒരു കാറിന് വിലയിടുന്ന സൽഗുണ സമ്പന്നൻ.മൂർഖൻ പാമ്പിനെ വരെ പ്രയോഗിക്കാൻ മടിക്കാത്ത മറ്റൊരാൾ.വിസ്മയക്ക് മുമ്പ് ഇതേ രോഷത്തോടെ കഴിഞ്ഞ വർഷം കേരളം ചർച്ച ചെയ്ത സംഭവമായിരുന്നു ഉത്രയുടെ കൊലപാതകം.

പണം കൈക്കലാക്കുന്നതിന് വേണ്ടി മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മകളുടെ ഭാവി ജീവിതം സുരക്ഷിതമാകണമെന്ന് കരുതി വൻ സ്ത്രീധനം നൽകിയായിരുന്നു ഉത്രയെയും മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചയച്ചത്. അതിനെല്ലാം പുറമേ മരുമകന്റെആവശ്യങ്ങളെല്ലാം തങ്ങളാൽ കഴിയുന്നതുപോലെ ആ വീട്ടുകാർ നിവർത്തിച്ചുകൊണ്ടിരുന്നു.

പക്ഷേ പണം മോഹിച്ചുളള വിവാഹവും അതിനെ തുടർന്നുളള പെൺകുട്ടിയുടെ മരണവും ഉത്രയിൽ അവസാനിച്ചില്ല.രാജൻ പി. ദേവിന്റെ മരുമകൾ പ്രിയങ്കയുടെ ആത്മഹത്യ, ഇന്നലെയും ഇന്നുമായി നാം ചർച്ച ചെയ്യുന്ന വിസ്മയ, ഏറ്റവും ഒടുവിൽ വെങ്ങാനൂരിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന, അവസാനമില്ലാത്ത ദുരന്തങ്ങൾ. പ്രബുദ്ധതയിൽ ഊറ്റംകൊള്ളാൻ മലയാളിക്ക് എന്തവകാശം?

കെട്ടിയച്ചക്കുന്ന പെണ്ണിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള പ്രൈസ് മണിയായി സ്ത്രീധനം അപ്രഖ്യാപിത ഉടമ്പടിയായി നിർബാധം തുടരുന്നു. സ്ത്രീധനം നോക്കി പെണ്ണുകെട്ടുക. പെണ്ണാണോ പെണ്ണിന്റെ സ്വത്താണോ സമ്പാദ്യം എന്ന് മനസ്സിലാക്കാൻ പഠിക്കാത്ത ദാമ്പത്യം.

എന്തുകൊണ്ട് സ്ത്രീധനം?

എന്തേ നന്നാവാത്തെ. ഓരോ മലയാളിയും സ്വയം ഒന്ന് ചോദിക്കണം. മാതാപിതാക്കളും ആൺകുട്ടികളും പെൺകുട്ടികളും വിവാഹപ്രായമെത്തിയവരും എല്ലാവരും സ്വയം ചോദിക്കണം. വില പേശാൻ വരുന്നവനെ ആട്ടിയിറക്കാനുള്ള ആർജവം കാണിക്കാൻ എന്തിന് അമാന്തിക്കണം. യേസ് എന്ന് പറയുന്നതിനെക്കാൾ ഉച്ചത്തിൽ ഉറപ്പോടെ നോ എന്ന് പറയാൻ പെൺകുട്ടികൾ ഇനിയെങ്കിലും മടിക്കരുത്. അവരെ മാതാപിതാക്കൾ അത് പഠിപ്പിക്കണം.

ഭർതൃവീട്ടിൽ പാലിക്കേണ്ട അച്ചടക്കത്തിന്റെ ക്ലാസ് എടുക്കുന്നതിന് പകരം നിനക്ക് ഒത്തുപോകാൻ കഴിയുന്നില്ല എന്ന് തോന്നുന്നോ അന്ന് നിർത്തിക്കോണം,അതിന് മടിക്കരുത് എന്ന് പറഞ്ഞ് വേണം ഭർതൃവീട്ടിലേക്ക് പറഞ്ഞുവിടാൻ. അഡ്ജസ്റ്റ്മെന്റ് എന്ന പഠിപ്പിക്കലിന്റെ വിലയാണ് ഉത്തരയും വിസ്മയയും അങ്ങനെ നീളുന്ന പട്ടിക. ഒരു ഉളുപ്പുമില്ലാതെ തുക ലേലം പറഞ്ഞുറപ്പിച്ച് കെട്ടി പോരട്ടെ പോരട്ടെ എന്ന് പറഞ്ഞ് പീഡനം.

ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഇ.എം.ഐ. പോലെ വർഷാവർഷം സ്ത്രീധനം വാങ്ങാനും മടിക്കാത്തവരും കൊടുക്കാത്തവരും ഉള്ള നാട്. പരാതി വരുന്നതും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നതും മാത്രം പുറത്തറിയുന്നു. എത്ര വീടുകളിൽ ഇത് ഇന്നും തുടരുന്നു. എത്ര വിസ്മയമാർ ക്രൂരത സഹിച്ച് സഹിച്ച് ജീവിക്കുന്നു. സ്ത്രീക്ക് തുണയായി നിയമം ഉണ്ടായിട്ട് കാര്യമില്ല. പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും നിർത്തേണ്ടത് നിർത്തേണ്ട സമയത്ത് നിർത്താനും കഴിയണം.

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ സ്ഥലത്തിന്റെ മതിപ്പ് വില നിശ്ചയിക്കും പോലെയാണ് സ്ത്രീധനത്തിന്റെ മാർക്കറ്റും. സർക്കാർ ഉദ്യോഗസ്ഥന് ഇത്ര. ബിനിസ്സുകാരന് ഇത്ര. ജോലിയില്ലാത്തവന് ഇത്ര അങ്ങനെ ഇതിനും മാർക്കറ്റ് വാല്യുവുണ്ട്. ബന്ധുവിന് കൊടുത്തതിൽ കൂടുതൽ കൊടുക്കാൻ മടിക്കാതെ മത്സരബുദ്ധി കാണിക്കുന്ന മാതാപിതാക്കളും മത്സരിച്ച് വാങ്ങാൻ മടിക്കാത്ത വീട്ടുകാരും കൂട്ടുപ്രതികളായി നിൽക്കുന്ന സ്ഥാപനമായി പല വിവാഹവും ഇന്ന്.

കയറിച്ചെല്ലുന്ന വീട്ടിൽ മകൾക്ക് നിലയും വിലയും വേണം, അവളുടെ ജീവിതം സുരക്ഷിതമാക്കൽ, പിന്ന നാട്ടുകാരെ ബോധ്യപ്പെടുത്തൽ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്നറിഞ്ഞിട്ടും പെൺകുട്ടികളുടെ വീട്ടുകാർ അതിന് തയ്യാറാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്. എന്നാൽ ആൺവീട്ടുകാരെ സംബന്ധിച്ച് നിങ്ങളുടെ കുട്ടിക്ക് നിങ്ങളിഷ്ടമുളളത് കൊടുത്തോളൂ എന്ന് ചോദിക്കാതെ തന്നെ ചോദിക്കുന്ന ഈ സ്ത്രീധന തുക കിട്ടിയിട്ട് വേണം പുതിയ ബിസിനസ് ആരംഭിക്കാൻ, കടങ്ങൾ വീട്ടാൻ, സ്വന്തം സഹോദരിയെ കെട്ടിച്ചയ്ക്കാൻ എന്തിന് കല്യാണത്തിന് ചെലവു വരുന്ന പണം കണ്ടെത്താൻ.

വിവാഹം എന്ന സ്ഥാപനത്തെ കുറിച്ച് കാലങ്ങളായി സമൂഹത്തിൽ നിൽക്കുന്ന ചിന്താഗതികളുടെ തുടർച്ചയാണ് ഇന്നും തുടരുന്ന ഈ ചിന്തകൾക്കടിസ്ഥാനം. ചിലർ തങ്ങളുടെ പെൺകുട്ടികൾക്ക് ഇത്ര കൊടുത്തിട്ടുണ്ടെന്ന് ആദ്യമേ അങ്ങു പറയും. ഇതും മറ്റൊരു തന്ത്രമാണ്. പെൺകുട്ടികളുള്ള കുടുംബത്തിന് സാമ്പത്തിക ബാധ്യത എന്നതിനെക്കാളുപരിയായി സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്.

1961 ലാണ് ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്. സംസ്ഥാന സർക്കാർ 1992-ൽ ചട്ടങ്ങൾ രൂപീകരിക്കുകയും 2004-ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്കരിക്കുകയും ചെയ്തു. എന്നാലും നമ്മുടെ നാട്ടിൽ സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല, ഗുരുതരമായ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾക്കും സ്ത്രീധനം കാരണമാകാറുണ്ട്. കുടുംബഭദ്രത ശിഥിലമാവുക, ഗാർഹികപീഡനം, വിവാഹമോചനം, ആത്മഹത്യകൾ, വിവാഹം നടക്കാതിരിക്കൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്രയും കാരണങ്ങൾ. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വർധിച്ച് വരുന്നതായാണ് കണക്കുകൾ. സ്ത്രീധന പീഡന പരാതികൾ ലഭിച്ചയുടൻ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യാമെന്ന സുപ്രീം കോടതി വിധി വന്നത് കഴിഞ്ഞ വർഷമാണ്. 2017-ലെ ഉത്തരവ് പരിഷ്കരിക്കുകയായിരുന്നു അന്ന് കോടതി ചെയ്തത്.

സ്തീധന നിരോധന നിയമം നടപ്പാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് 2018-ൽ ഭരണപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയിരുന്നു. വരുന്ന അഞ്ച് വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമാർജനം ചെയ്യുക എന്നതാണ് അന്ന് വനിത-ശിശു വികസവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കാനും വകുപ്പ് തയ്യാറെടുത്തിരുന്നു. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ തസ്തികയുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളിൽ അന്വേഷണം നടത്താനും നിയമ നടപടി സ്വാകരിക്കാനും ഇതുവഴി ഓഫീസർമാർക്ക് കഴിയമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇവയുടെ പ്രവർത്തനംഎത്രത്തോളം കാര്യക്ഷമമാണ് എന്ന് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.

വിവാഹത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടു തുടങ്ങിയാൽ ആ ബന്ധം ഉപേക്ഷിക്കാനുളള ധൈര്യവും കരുത്തും പെൺകുട്ടികൾക്ക് നൽകാൻ സാധിക്കാത്ത സ്വന്തം മാതാപിതാക്കൾ, എല്ലാറ്റിനുപരി ദുരഭിമാനം, നാട്ടുകാരെന്ത് പറയുമെന്ന സാമൂഹിക ഭീതി ഈ പെൺകുട്ടികളുടെ മരണങ്ങൾക്ക് പതിറ്റാണ്ടുകളായി സമൂഹത്തിൽ ആഴ്ന്നുനിൽക്കുന്ന ഈ ചിന്താഗതികൾ മാത്രമാണ് കാരണം.

നോക്കീം കണ്ടും നിന്നേക്കണം, കണ്ടില്ലാ കേട്ടില്ലാന്നു വെക്കണം, അല്പമൊക്കെ സഹിക്കണം, നേരത്തേ കാലത്തെ അടുക്കളയിൽ കയറി പാചകം ചെയ്യണം, ആണുങ്ങൾ ചെളി കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും… പൊന്നും പണവും നൽകി കെട്ടിച്ചയക്കുന്നതിനൊപ്പം മാതാപിതാക്കൾ പെൺകുട്ടികൾക്ക് നൽകുന്ന ഉപദേശങ്ങളിൽ ചിലതു മാത്രം. പെൺകുട്ടികൾക്ക് അവൾക്കിഷ്ടമുളള പ്രൊഫഷൻ തിരഞ്ഞെടുക്കാൻ പോലും കല്യാണ മാർക്കറ്റിൽ ഇടിവു തട്ടുമോ എന്നാലോചിച്ച് വേണം. ഇപ്പോഴും ഇങ്ങനെയുളളവരുണ്ടോ എന്ന ചോദ്യവുമായി വരുന്നവരോട് അതുളളതു കൊണ്ടാണ് വിസ്മയെയും അർച്ചനയെയും കുറിച്ച് ഇത്ര വികാരത്തോടെ, രോഷത്തോടെ നാം ചർച്ച ചെയ്യുന്നത്.

അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

1. 1961-ൽ നിലവിൽ വന്ന സ്ത്രീധന നിരോധന നിയമം.
2. 2006-ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം.
മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.

കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒരു പരമ്പര തയ്യാറാക്കുന്നതിനിടയിൽ കുടുംബം എന്ന സ്ഥാപനത്തിന്റെ പ്രധാന്യത്തെ കുറിച്ച് നിരവധി സാമൂഹിക നിരീക്ഷകരുമായി ഒരിക്കൽ സംസാരിച്ചിരുന്നു. വിവാഹം എന്ന സ്ഥാപനത്തിന്റെ പോരായ്മകളിലേക്കാണ് അന്ന് പലരും വിരൽ ചൂണ്ടിയത്. ജനാധിപത്യം തൊട്ടുതെറിക്കാത്ത ഇടമാണ് കുടുംബങ്ങൾ. അവിടെ ഇപ്പോഴും ഫ്യൂഡൽ വ്യവസ്ഥിതിയാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുംഎല്ലാവരെയും ഉൾക്കൊള്ളുകയുമാണ് ജനാധിപത്യത്തിന്റെ അടിത്തറ അത് എത്ര കുടുംബങ്ങളിൽ ഉണ്ട്? എന്നാണ് കൗൺസിലറായ ജെ. രാജശേഖരൻ നായർ ചോദിച്ചത്. വിവാഹത്തെ വീട്ടുകാർ നടത്തുന്ന കാളക്കച്ചവടം എന്നുപോലും അദ്ദേഹം വിശേഷിപ്പിച്ചു.

A divorced daughter is better than a dead daughter വിസ്മയയുടെ മരണം ചർച്ച ചെയ്യുന്ന അനവധി സാമൂഹിക മാധ്യമ പോസ്റ്റുകൾക്കിടയിൽ കണ്ട ഒരു വാചകമാണ്. വിവാഹമോചനത്തെ എന്തിനാണ് ഇന്ത്യയിലെ രക്ഷിതാക്കൾ ഇത്രമാത്രം ഭയക്കുന്നത് എന്നതിന് ഒരുത്തരമേയുളളൂ, മറ്റുളളവർ എന്തുപറയും എന്ന ചിന്ത.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുകയാണ്, കെട്ടിച്ചയക്കുകയല്ല പെൺകുട്ടികളുളള മാതാപിതാക്കളുടെ കടമ എന്നുകരുതുന്ന സമൂഹം യാഥാർഥ്യമാകുന്നതോടെ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകൂ. ആ സാമൂഹിക പരിവർത്തനത്തിന്റെ തുടക്കത്തിലാണ് സമൂഹം. അതുകൊണ്ടുകൂടിയാണ് കേരളത്തിൽ വിവാഹമോചനകേസുകൾ വർധിക്കുന്നതായുളള റിപ്പോർട്ടുകൾ പോലും വന്നത്.

എന്നാൽ, വിവാഹമോചനകേസുകൾ വർധിക്കുന്നതിനെ സമൂഹത്തിൽ ബാധിച്ച വലിയ ന്യൂനതയായാണ് പലപ്പോഴും ചർച്ച ചെയ്യുന്നത്. എന്റെ മകൾ വിവാഹമോചിതയാണെന്ന് പറയുന്നത് വലിയ നാണക്കേടായി കരുതുന്നത് തന്നെയാണ് കാരണം. വിവാഹമോചിതയോടുളള സമൂഹത്തിന്റെ കാഴ്ചപ്പാടും വിവാഹമോചിതനോടുളള സമൂഹത്തിന്റെ കാഴ്ചപ്പാടും തമ്മിലുളള അന്തരം പരിശോധിച്ചാൽ എന്തു കൊണ്ടാണ് ദുരനുഭവങ്ങൾ മാത്രമുളള ഒരു ബന്ധത്തിൽ കടിച്ചു തൂങ്ങാൻ മകളെ സ്വന്തം മാതാപിതാക്കൾ നിർബന്ധിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതേയുളളൂ.

എന്നാൽ, കേരളത്തിൽ മാറ്റങ്ങളില്ലെന്ന് അടച്ചാക്ഷേപിക്കാനും സാധിക്കില്ല. കാരണം നിയമപരമായും അല്ലാതെയും കേരളത്തിൽ വിവാഹമോചനം വർധിച്ചുവരുന്നതായുളള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കുടുംബകോടതികളിൽ 18,745 വിവാഹമോചന കേസുകൾ നിലവിലുണ്ടെന്ന് 2017-ൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

മുൻകാലത്തെ അപേക്ഷിച്ച് സ്ത്രീ അഭിപ്രായ സ്വാതന്ത്ര്യമുള്ളവളായി മാറുകയും സാമ്പത്തികസ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്തും സഹിച്ച് ക്ഷമിച്ച് നിൽക്കുന്നതിന് പകരം ഞാനെന്തിന് ഇതെല്ലാം സഹിക്കണമെന്ന് അവൾ ചോദിച്ചുതുടങ്ങി. വിവാഹമോചന കേസുകളിലെ വർധന സാമൂഹികപരിവർത്തനത്തിന്റെ തുടക്കമാണെന്നാണ് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ, കേരള സമൂഹത്തിന്റെ ഏത് പാളികൾ വരെ ഈ സാമൂഹിക പരിവർത്തനം എത്തിയെന്നുളളത് ഗൗരവത്തിൽ ചിന്തിക്കണമെന്നാണ് വിസ്മയയുടെയും അർച്ചനയുടെയും മുഖങ്ങൾ നമ്മോട് പറയുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ കണക്ക്

വർഷം
എണ്ണം

2009
21

2010
21

2011
15

2012
32

2013
21

2014
28

2015
8

2016
25

2017
12

2018 (അന്തിമമല്ല)
16

2019 (സെപ്തംബർ വരെ)
4

കഴിഞ്ഞ ലോക്ക്ഡൗണിൽ ഏറെ ചർച്ചയായ ഥപട് എന്ന ചിത്രം മുന്നോട്ട് വെച്ച ചോദ്യമുണ്ട്. ഒരടി കിട്ടിയതിന് വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കണമായിരുന്നോയെന്ന്. പക്ഷേ, സിനിമയാണെങ്കിൽ കൂടി അമൃത ഒരു മാതൃകയാണ്.ഇഷ്ടമല്ലാത്ത, പൊരുത്തപ്പെടാനാകാത്ത വിവാഹബന്ധത്തിൽ തുടരുന്നതിനേക്കാൾ അവിടെനിന്ന് ഇറങ്ങി നടക്കുക തന്നെ വേണം. നിങ്ങൾക്ക് മുന്നിൽ വലിയൊരു ലോകമുണ്ട്, നന്നായി ജീവിക്കാനുളള അവസരങ്ങളുണ്ട് അത് കണ്ടെത്തേണ്ടത് നിങ്ങളാണ്. വിവാഹമോചനം ജീവിതത്തിന്റെ അവസാനമല്ല.

Content Highlights:Vismaya V Nair, Dowry Deaths in Kerala

Previous Post

വിഖ്യാത സംഗീതജ്ഞ പാറശാല പൊന്നമ്മാൾ അന്തരിച്ചു

Next Post

‘ ശ്രീറാംവെങ്കിട്ടരാമനെ പോലെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത് ‘

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘-ശ്രീറാംവെങ്കിട്ടരാമനെ-പോലെ-സ്വാധീനമുപയോഗിച്ച്-രക്ഷപ്പെടാന്‍-വിസ്മയയുടെ-ഘാതകരെ-അനുവദിക്കരുത്-‘

' ശ്രീറാംവെങ്കിട്ടരാമനെ പോലെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത് '

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.