തൃശൂർ മതിലകത്തെ ബെവ്കോ ഔട്ട്‍ലെറ്റിന് മുന്നിലാണ് ജിം നടത്തിപ്പുകാരുടെ വേറിട്ട പ്രതിഷേധം. മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ പുഷ് അപ്പ് എടുത്തും മറ്റ് വർക്ക് ഔട്ട് നടത്തിയാണ് ജിം ട്രെയ്നർമാർ പ്രതിഷേധിച്ചത്. പ്രതിഷേധം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതിന് വേണ്ടിയാണ് ബെവ്കോ ഔട്ട്‍ലെറ്റുകളുടെ മുന്നിൽ തന്നെ പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്.
Also Read :
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വന്ന കടബാധ്യത തന്നെ വീട്ടാൻ കഴിഞ്ഞില്ലെന്നും നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നെന്നുമാണ് പ്രതിഷേധക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ജിമ്മുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും വാടകയും ലോണും അടയ്ക്കേണ്ട അവസ്ഥയിലാണെന്നും പ്രവർത്തനം നിലച്ചതോടെ മെഷീനുകളും മറ്റും തുരുമ്പെടുക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Also Read :
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ജിമ്മുകൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന പ്ലക്കാർഡ് ഉയർത്തിയായിരുന്നു മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ ഇവർ പ്രതിഷേധിച്ചത്. കഴിഞ്ഞതവണ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചപ്പോൾ നിയന്ത്രണങ്ങളോടെ നൽകിയ പ്രവർത്തനാനുമതി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.