സതാംപ്ടൺ
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ഫെെനലിൽ മഴക്കളി തുടരുന്നു. നാലാംദിനവും ഒറ്റപ്പന്തെറിയാതെ ഉപേക്ഷിച്ചു. മൂന്നാംദിനം വെളിച്ചക്കുറവുമൂലം കളി നിർത്തിയപ്പോൾ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റണ്ണിലാണ്. 12 റണ്ണുമായി ക്യാപ്റ്റൻ കെയ്ൻ വില്യംസണും റണ്ണെടുക്കാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 217 റണ്ണിൽ അവസാനിച്ചിരുന്നു. ആദ്യദിവസം മഴമൂലം കളി നടന്നില്ല. ബുധനാഴ്ച റിസർവ് ദിവസമാണ്.