തെഹ്റാൻ
ഇറാനിലെ ഏക ആണവനിലയം അടിയന്തരമായി അടച്ചുപൂട്ടി. പ്രവർത്തനം നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം അധികൃതർ വ്യക്തമാക്കിയില്ല. സാങ്കേതിക തകരാറാണെന്നാണ് സൂചന. പ്രശ്നം പരിഹരിക്കുന്നതിന് നാല് ദിവസത്തോളം വേണ്ടിവരുമെന്നും പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതിനാൽ വൈദ്യുതി മുടങ്ങുമെന്നും സ്റ്റേറ്റ് ഇലക്ട്രിക് എനർജി കമ്പനി അധികൃതർ അറിയിച്ചു. ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബുഷെറിൽ റഷ്യയുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ നിലയം 2011ലാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യമായാണ് പ്ലാന്റ് അടിയന്തരമായി അടയ്ക്കേണ്ടി വന്നത്.