കോഴിക്കോട്> മഹാമാരികാലത്ത് ദുരിതത്തിലായ ജനങ്ങളെ ഇന്ധനവില വർധിപ്പിച്ച് കൊള്ളയടിക്കുകയാണ് മോഡി സർക്കാരെന്ന് എളമരം കരീം എംപി. സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ ചക്രസ്തംഭന സമരം മുതലക്കുളത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവരാണ് വില ഇരട്ടിയാക്കി ജനങ്ങളെ പിഴിയുന്നത്. ദിവസവും വിലകൂട്ടുന്നത് കെഎസ്ആർടിസി ഉൾപ്പെടെ ബസ് സർവീസ്, ചരക്കുനീക്കം, ഓട്ടോ––ടാക്സി തുടങ്ങിയ ചെറുകിട വാഹനങ്ങൾ എന്നിവയുടെ സർവീസ് പ്രതിസന്ധിയിലാക്കി.
ഡീസൽ വിലക്കനുസരിച്ച് നിത്യോപയോഗ സാധനവിലയും ഉയരുകയാണ്. ഇന്ധനവില വർധിപ്പിക്കുന്നതിൽ കടുത്ത പ്രതിഷേധമുണ്ടെന്നാണ് 15 മിനിറ്റ് ചക്രസ്തംഭനം നടത്തുന്നതിലൂടെ കേരളം പ്രകടിപ്പിക്കുന്നതെന്നും കരീം പറഞ്ഞു.