WTC Final: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് കാലാവസ്ഥ. ആദ്യ ദിവസം മഴ കൊണ്ടുപോയി. രണ്ടാം ദിനം വെളിച്ചം മോശമായതിനാല്‍ കളി നിര്‍ത്തേണ്ടി വന്നും. മൂന്നാം നാളും സമാനമായ കാലവസ്ഥ, മഴയും വെളിച്ചവും ഇത്തവണ ചതിച്ചു. ഇന്ന് കാലാവസ്ഥ പ്രതികൂലമാണെന്നാണ് സൂചന.
കളി ആരംഭിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ സതാംപ്ടണിലെ കാലാവസ്ഥയില്‍ കളി നടക്കാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസം കൊണ്ട് 141.1 ഓവര്‍ മാത്രമാണ് കളിക്കാനായത്. മഴയ്ക്കിടയിലെ പോരാട്ടം നിലവില്‍ മാറി മറിയുന്നുണ്ടെങ്കിലും മുന്‍തൂക്കം ന്യൂസിലന്‍ഡിന് തന്നെയാണ്.
ഫൈനലിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്ഷമയോടെ ബാറ്റു വീശി കളിയിലേക്ക് തിരികെ വന്നു. പക്ഷെ ഇന്നലെ കെയില്‍ ജാമിസണ്‍ന്റെ പേസിന് മുന്നില്‍ ഇന്ത്യന്‍ മധ്യനിരയും വാലറ്റവും അടിയറവു പറയുകയായിരുന്നു. അഞ്ച് വിക്കറ്റുമായി ജാമിസണ്‍ തിളങ്ങി. 49 റണ്‍സെടുത്ത രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഇന്ത്യയേക്കാള്‍ ക്ഷമയോടെയാണ് നിങ്ങിയത്. ഡെവോണ്‍ കോണ്‍വെ-ടോം ലാഥം സഖ്യത്തെ പിരിക്കാന്‍ 35-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യന്‍ ബോളിങ് നിരക്ക്. സ്കോര്‍ 101 ല്‍ നില്‍ക്കെ അര്‍ധ സെഞ്ചുറി നേടിയ കോണ്‍വയേയും മടക്കിയതോടെ ഇന്ത്യ ഒരു തിരിച്ചു വരവിന്റെ സൂചനകളാണ് നല്‍കിയത്.
ന്യൂസിലന്‍ഡ് പേസര്‍മാര്‍ വിളയാടിയ പിച്ചില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. മുഹമ്മദ് ഷമിക്ക് മാത്രമാണ് കുറച്ചെങ്കിലും ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായത്. എന്നാല്‍ പ്രതീക്ഷയായിരുന്ന ജസ്പ്രിത് ബുംറ താളം കണ്ടെത്തേണ്ടത് ഇന്ത്യക്ക് നാലാം ദിനം നിര്‍ണായകമാണ്.
നിലവില്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ കെയിന്‍ വില്യംസണും (12) റോസ് ടെയ്ലറുമാണ് (0) ക്രീസില്‍.
Also Read: WTC Final: വെളിച്ചക്കുറവിനെത്തുടർന്ന് മത്സരം നിർത്തിവച്ചു; ന്യൂസീലൻഡിന് 101 റൺസ്
The post WTC Final: നാലാം ദിനം കളി പിടിക്കാന്‍ ഇന്ത്യ; വില്ലനായി മഴ തുടരുന്നു appeared first on Indian Express Malayalam.