മന്ത്രിയായ ശേഷം ആദ്യം തുടക്കമിടുന്ന പദ്ധതി രാഷ്ട്രീയ ഗുരു കെഎം മാണിക്ക് സമര്‍പ്പിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്ക് കെഎം മാണി ഊര്‍ജിത കാര്‍ഷിക വികസന പദ്ധതി എന്നാണ് മന്ത്രി പേര് നല്‍കിയത്.
കെഎം മാണിയുടെ ഓര്‍മ്മ കേരളത്തിലെ കര്‍ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹത്താലാണ് ഇത്തരമൊരു പദ്ധതിക്ക് കെഎം മാണിയുടെ പേര് നല്‍കിയതെന്ന് മന്ത്രി പറയുന്നു.
റോഷിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ആദ്യ കര്‍മ്മ പദ്ധതിയിലുള്പ്പെടുത്തുകയായിരു
മാണിസാറിനോടുള്ള ആദരമായി ആദ്യ പദ്ധതി നാമകരണം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രവാസി കേരള കോൺഗ്രസ് (M) വിക്ടോറിയ പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ് (Frankston) ഓസ് മലയാളത്തോട് പറഞ്ഞു . ഈ പദ്ധതി കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നും , റോഷിയിൽ നിന്നും കേരള ജനത ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും , കേരള കോൺഗ്രസ്സ് (M) നേതാവുമായ ശ്രീ : റെജി പാറക്കൻ അഭിപ്രായപ്പെട്ടു .