തിരുവനന്തപുരം
ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവീസ് തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ പകൽ 12ന് ആദ്യ സർവീസ് മന്ത്രി ആന്റണി രാജു ഫ്ലാഗ്ഓഫ് ചെയ്യും.കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും മാറ്റുന്നത് പുരോഗമിക്കുകയാണ്. 400 ഡീസൽ ബസിനെ എൽഎൻജിയിലേക്ക് മാറ്റാൻ ഉത്തരവായിട്ടുണ്ട്.
പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ രണ്ട് എൽഎൻജി ബസ് മൂന്ന് മാസത്തേക്ക് കെഎസ്ആർടിസിക്ക് നൽകും. ഇതിനുള്ളിൽ ബസിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതാപഠനം നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായവും ശേഖരിക്കും.