കണ്ണൂർ
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ സേവറി ഹോട്ടൽ തൊഴിലാളി കെ നാണുവിന്റെ കൊലപാതകം വീണ്ടും അന്വേഷിക്കണമെന്ന് ഭാര്യ എ ഭാർഗവി ആവശ്യപ്പെട്ടു. ഹോട്ടൽ ആക്രമിച്ച് ഭർത്താവിനെ കൊന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഏതറ്റംവരെയും പോരാടും.
കൊലപാതകത്തിൽ സുധാകരന് പങ്കുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നു. അദ്ദേഹത്തെ പ്രതിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെതുടർന്ന് മുമ്പ് പുനരന്വേഷണത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സുധാകരൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. കുടുംബം അനാഥമാക്കിയവർ നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണെന്നും ഭാർഗവി പറഞ്ഞു. 1992 ജൂൺ പതിമൂന്നിനാണ് സേവറി ഹോട്ടലിലേക്ക് ബോംബെറിഞ്ഞ് നാണുവിനെ കോൺഗ്രസ് സംഘം കൊന്നത്.