തിരുവനന്തപുരം> സ്വകാര്യ ബസ് സർവീസ് ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം തിരുത്തി സർവീസുകൾ പൂർണതോതിലാക്കണമെന്ന് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ ആവശ്യപ്പെട്ടു.
സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് നികുതി ഇളവ് അനുവദിച്ച് ഗതാഗതമേഖലയെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.















