*എന്റെ അച്ഛൻ* – *ഫാദേഴ്സ് ഡേ ദിനത്തിൽ “അച്ഛനോർമ്മകളുമായ്” വിദ്യാർത്ഥികൾക്ക് വെബിനാർ സംഘടിപ്പിച്ചു*
➖➖➖➖➖➖➖➖➖➖➖
*തൃശൂർ* : ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് “ഫാദേഴ്സ് ഡേ”(പിതൃദിനം) ആചരിക്കുന്നത്. ഇത്തവണ ജൂൺ 20 ന് “ഫാദേഴ്സ് ഡേ” ദിനത്തോടനുബന്ധിച്ചു മാർ ബേസിൽ സ്കൂൾ സേനാപതി, ഇടുക്കിയിലെ വിദ്യാർഥികൾക്കായി “അച്ഛൻ ഓർമ്മകൾ” എന്ന പേരിൽ തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പ്, മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുട & ബുക്കർ മീഡിയ പബ്ലിക്കേഷൻസും സംയുക്തമായി പ്രത്യേക ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുകയായിരുന്നു.
മാർ ബേസിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിബി വാലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ.അസ്ഗർഷാ.പി.എച്ച് പ്രത്യേക വെബിനാർ
ഉത്ഘാടനം ചെയ്തു.
എഴുത്തുകാരിയും വിവർത്തകയും മലപ്പുറം ഡെപ്യൂട്ടി കളക്ടറുമായ ശ്രീമതി.കബനി സിവിക് മുഖ്യാഥിതി ആയിരുന്നു.
എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. ജ്യോതിസ്.എസ്, എഴുത്തുകാരിയും ബുക്കർ മീഡിയ ചീഫ് എഡിറ്ററുമായ സനിത അനൂപ്,ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ.മാർഷൽ.സി.രാധാകൃഷ്ണൻ എന്നിവർ അച്ഛനോർമ്മകൾ പങ്കുവെച്ചു.
വി.എച്ച്.എസ്. സി പ്രിൻസിപ്പൽ ശ്രീ.ബിനുപോൾ, സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി.സുജ റെയ്ച്ചൽ തോമസ് എന്നിവർ ആശംസകൾ നേർന്നു.
പ്രിൻസിപ്പൽ ഫാ.ലിന്റോ ലാസ്സർ സ്വാഗതവും, എഴുത്തുകാരിയും അധ്യാപികയും ആയ ശ്രീമതി.സൗമ്യ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
കുടുംബജീവിതത്തിൽ അച്ഛന്മാരുടെ പങ്ക്, കടമകൾ, കരുതൽ എന്നിവയും പ്രതിസന്ധി ഘട്ടങ്ങളിൽ അച്ഛന്മാർ നൽകുക സംരക്ഷണം,പിന്തുണ, അതിജീവനം എന്നിങ്ങനെ പല തലങ്ങളിൽ ചർച്ച സജീവമായി.100 ൽ അധികം വിദ്യാർത്ഥികളും, മാതാപിതാക്കളും ഒരുമിച്ചു പങ്കെടുത്ത പടിപടികളിൽ കുറച്ചു വിദ്യാർത്ഥികൾ തന്റെ അച്ഛനെക്കുറിച്ചുള്ള അനുഭവവും, സ്നേഹവും പങ്കിട്ടത് ഏറെ വൈവിധ്യമായ അനുഭവമായി.
➖️➖️➖️➖️➖️➖️➖️➖️
Info :+91 90748 91405