കോഴിക്കോട് > മുഖ്യമന്ത്രിയ്ക്ക് നേരെ ഭീഷണി പരാമർശം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
എ എൻ രാധാകൃഷ്ണൻ ഈ മാസം 15ന്തിരുവനന്തപുരം പാളയത്ത് നടത്തിയ കള്ളപ്പണ അന്വേഷണം കെ സുരേന്ദ്രനിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രി ജീവനോടെ വീട്ടിൽ കിടന്നുറങ്ങില്ലെന്ന ഭീഷണിക്കെതിരെയാണ് പരാതി നൽകിയത്. കോഴിക്കോട് കോട്ടൂളി നെടുക്കാംപറമ്പിൽ കെ പി പ്രേമനാണ് ഡിജിപി ലോകനാഥ് ബെഹ്റക്ക് പരാതി നൽകിയത്. അണികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ഗൗരവത്തോടെ കാണണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.