കോഴിക്കോട് > രമേശ് ചെന്നിത്തലക്ക് ഹിന്ദി അറിയാവുന്നതിനാൽ ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് കെ മുരളീധരൻ എംപി. തനിക്ക് ഹിന്ദി അറിയാത്തതിനാൽ ദേശീയ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും മുരളീധരൻ വാർത്താലേഖകരോട് പറഞ്ഞു. അക്രമം കോൺഗ്രസ് ശൈലിയല്ല. വിവാദങ്ങളിൽ നിന്ന് വഴി തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുരളി കുറ്റപ്പെടുത്തി.