ഓസ്‌ട്രേലിയ അടക്കം ‘ജഗമേ തന്തിരം’ ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത് .
ജൂൺ 18ന് നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ജോജു ജോര്‍ജുവും പ്രധാന കഥാപാത്രമായി എത്തുന്നു.
ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്തു , കടൽമാർഗം ബോട്ടിൽ ദീർഘ നാൾ യാത്ര ചെയ്ത് അഭയാർത്ഥിയായി എത്തിയ തമിഴ് മനുഷ്യർ , അതിജീവനത്തിനായി പൊരുതുന്ന പ്ലോട്ടിലൂന്നിയാണ് കഥ വികസിക്കുന്നത് .
ശക്തമായ ഒരു രാഷ്ട്രീയം അത് മുന്നോട്ട് വയ്ക്കുന്നുണ്ട് ..
ദാ കൃത്യം ആണ് ചോദ്യങ്ങൾ..
ഹിന്ദുത്വ ഭരണകൂടം നടപ്പിലാക്കാൻ തിടുക്കം കൂട്ടുന്ന പൗരത്വ നിയമതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നാം കണ്ടതാണ്..അതിനെതിരെ UAPA പോലുള്ള ജനവിരുദ്ധ നിയമങ്ങൾ ചുമത്തി വിദ്യാർത്ഥികൾ ഉൾപ്പെടെ യുള്ള നീതി ബോധമുള്ളവരെ തുറുങ്കിൽ തള്ളിയ ഭരണകൂട ഭീകരതയും നമുക്ക് അറിയാവുന്നതാണ്…
ഈ ചോദ്യങ്ങൾ തന്നെയാണ് Jagame Thandhiram എന്ന പക്കാ കോമേഴ്‌സ്യൽ പടത്തിനുള്ള പ്രാധാന്യവും..
റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ജഗമേ തന്തിരം ലണ്ടൻ കേന്ദ്രമാക്കി ഇല്ലീഗൽ ബിസിനസ് നടത്തുന്ന ശിവദാസിനും, തന്റെ ഇന്ഗ്ലിഷ് ബ്ലഡ്ഡിൽ ആവശ്യത്തിൽ അധികം ഊറ്റം കൊള്ളുന്ന പീറ്റർ സ്പ്രോറ്റിനും ഇടയിലേക്ക് കയറി വന്നവനാണ് സുരുളി, അതും മധുരയിൽ ഏതോ ഒരു കുഗ്രാമത്തിൽ നിന്നും..
ആദ്യം സൂചിപ്പിച്ച രണ്ട് കഥാപാത്രങ്ങൾക്ക് ഇടയിലെ ഗ്യാങ് വാറിൽ സുരുളി ഒരു നിർണ്ണായകമായ ‘കരു’ ആയി മാറുന്നതും തുടർന്ന് അരങ്ങേരുന്ന സംഭവങ്ങളും ഒക്കെയാണ് കഥ…
ഓസ് മലയാളത്തിന് വേണ്ടി ManSan List ലൂടെ മനു ബോസ് നടത്തുന്ന റിവ്യൂ >> https://youtu.be/rbZ_RrmRzzc