പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി എം പീതാംബരൻ്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി ജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിൻ്റെ ഭാര്യ ബോബി എന്നിവർക്കാണ് നിയമനം നൽകിയത്.
ആറ് മാസത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട തീരുമാനം കഴിഞ്ഞ മാസമാണ് കാസർകോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് സിപിഎമ്മിൻ്റെ ശുപാർശയിലാണെന്ന ആരോപണം ശക്തമായി. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്കാലിക നിയമനം നടന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം പീതാംബരൻ്റെ ഭാര്യയടക്കമുള്ളവർക്ക് നിയമനം നൽകിയിരിക്കുന്നത്.