മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിൻ്റെ യുക്തി എന്താണെന്ന് കെ സുധാകരൻ ചോദിച്ചു. ടിപിആര്‍ അടിസ്ഥാനത്തിൽ ലൈബ്രറികളും സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതി നല്‍കണമെന്നാണ് സുധാകരൻ്റെ ആവശ്യം. പൊതുഇടങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ മനദണ്ഡം വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പല സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:
ടിപിആറിലും കൊവിഡ് കേസുകളുടെ എണ്ണവും കേരളത്തെക്കാള്‍ അധികമുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലെയും ജനജീവിതം സാധാരണ നിലയിൽ എത്തിയെന്നും എന്നാൽ കേരളത്തിൽ ഇപ്പോഴും കൊവിഡ് ഭീതിയുണ്ടെന്നും സുധാകരൻ പറഞ്ഞു. പൊതുഗതാഗതത്തിൻ്റെ കാര്യത്തിലും സര്‍ക്കാര്‍ സമീപനം പ്രായോഗികമല്ലെന്നും സുധാകരൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതൽ പേര്‍ക്ക് യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
Also Read:
വാരാന്ത്യ ലോക്ക് ഡൗൺ സാമാന്യബോധത്തിനു നിരക്കുന്നതല്ലെന്ന് സുധാകരൻ പറഞ്ഞു. വെള്ളിയാഴ്ചത്തെ തിക്കും തിരക്കും സൂപ്പര്‍ സ്പ്രെഡിനു വഴിയൊരുക്കും. ടിപിആറിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്യുന്നതിൽ അപ്പുറം സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.