തിരുവനന്തപുരം: ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണെന്ന് പിണറായി പരിഹസിച്ചു. തീർത്തും വസ്തുതാ വിരുദ്ധമായ കാര്യമാണ് സുധാകരൻ പറഞ്ഞത്. വിദ്യാർഥിയായിരുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തണമെന്ന് സുധാകരന് ആഗ്രഹമുണ്ടായിക്കാണും. എന്നാൽ സംഭവിച്ച കാര്യങ്ങൾ അങ്ങനെയല്ലെന്നും പിണറായി പറഞ്ഞു.
Read More: സുധാകരൻ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടു;ആരോപണവുമായി മുഖ്യമന്ത്രി
കെഎസ്എഫ് ഭാരവാഹിക്കാലത്തെ സംഭവമാണ് സുധാകരൻ പറഞ്ഞത്. രണ്ട് പാർട്ടികളിൽ പ്രവർത്തിക്കുന്നതിനാൽ സുധാകരന് തന്നോട് വിരോധം ഉണ്ടായിരിക്കാം. ഇന്നത്തെ സുധാകരനല്ല, വിദ്യാർഥിയായിരുന്ന സുധാകരനായതിനാൽ തന്നെ കൈയിൽ കിട്ടിയാൽ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും സുധാകരൻ മനസിൽ കണ്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെ സംഭവിച്ചാൽ മാത്രമല്ലേ അങ്ങനെയെല്ലാം നടന്നുവെന്ന് പറയാൻ സാധിക്കുകയുള്ളുവെന്നും പിണറായി പരിഹസിച്ചു.
അന്ന് കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയാണ് ഞാൻ. ക്ലാസ് ബഹിഷ്കരണം ആഹ്വാനം ചെയ്ത ദിവസമായിരുന്നു അത്. അന്നൊരു പരീക്ഷയുണ്ടായിരുന്നു. ഞാനും അത് എഴുതേണ്ട ആളായിരുന്നു.എന്നാൽ ക്ലാസ് ബഹിഷ്കരണ സമയമായതിനാൽ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ കോളേജിൽ പോയില്ലെങ്കിൽ അസൂഖം കാരണമാണ് പരീക്ഷയ്ക്ക് എത്താതിരുന്നതെന്ന് കരുതും. അതുകൊണ്ട് കോളേജിൽ പോയി പരീക്ഷ എഴുതാതിരുന്നു.
സമരം നടക്കുന്നതിനിടെ കെഎസ്എഫ്-കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർമുണ്ടായി. ഞാൻ കോളേജ് വിട്ട സമയമായിരുന്നു അത്. അതിനാൽ കോളേജിലെ വിദ്യാർഥി അല്ലെന്ന പരിമിതയുണ്ടായിരുന്നു. ഇക്കാര്യം മനസിൽ വെച്ചാണ് നിന്നിരുന്നത്. വാക്കുതർക്കം വലിയ സംഘർഷത്തിലേക്ക് മാറി. ഇതിനിടെയാണ് സുധാകരനെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നത്. അന്ന് സുധാകരനെ തനിക്ക് പരിചയവുമില്ല.
കോളേജ് വിദ്യാർഥി അല്ലാത്തതിനാൽ കോളേജിലെ ഒരു സംഘർഷത്തിൽ ഉൾപ്പെടെരുതെന്നായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാൽ സംഗതി കൈവിട്ടു പോയതോടെ സുധാകരനെതിരേ പ്രത്യേക രീതിയിലുള്ള ആക്ഷൻ എന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ സുധാകരന്റെ ശരീരത്തിൽ തൊടുകയോ ഒന്നു ചെയ്യുകയോ ചെയ്തില്ല. രണ്ടും കൈയും കൂട്ടിയിടിച്ചു. ഇതിൽ വല്ലാത്ത ശബ്ദമുണ്ടായി. സ്വാഭാവികമായി ഇതിന്റെ പിന്നാലെ ദേഷ്യത്തോടെ ചില വാക്കുകളും സുധാകരനോട് പറഞ്ഞു.
ഇതിനിടെ സുധാകരന്റെ നേതാവായ ബാബു എന്നെ വന്നുപിടിച്ചു. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു. ആരാണ് ഇവൻ, പിടിച്ചുകൊണ്ടുപോടാ എന്ന വാചകമാണ് അന്ന് ബാബുവിനോട് പറഞ്ഞത്. ഉടൻ തന്നെ അവരെല്ലാം സുധാകനെ അവിടെനിന്നും പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് അന്ന് അവിടെ സംഭവിച്ചതെന്നും പിണറായി വിശദീകരിച്ചു.
ബ്രണ്ണൻ കോളേജ് വിട്ട ഒരാളായതുകൊണ്ടാണ് മാത്രമാണ് ആ പ്രശ്നം അന്നവിടെ അവസാനിച്ചതെന്ന് സുധാകരൻ മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
content highlights:CM Pinarayi Vijayan reply to K Sudhakaran