ന്യൂഡൽഹി > ഡൽഹി കലാപക്കേസിൽ ഒരു വർഷത്തിലേറെയായി ജയിലിലായിരുന്ന വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. വിദ്യാർഥിക്ളായ ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹാ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് സംഘർഷം നടന്നത്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു.
അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. വിദ്യാർഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി.