എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താവുന്ന സാഹചര്യം നിലവിലില്ലാത്തതുകൊണ്ടാണ് ഒന്നിടവിട്ട ദിവസങ്ങൾ വെച്ച്, ബസുകൾ മാറി മാറി സർവീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നത്. ഇതനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തുമ്പോൾ, തിങ്കൾ (21-06-21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ (22-06-21), വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്.
Also Read :
തുടർന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സർവീസുകൾ നടത്തേണ്ടതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. ശനിയും ഞായറും സർവീസിന് അനുവാദമില്ല.
സംസ്ഥാനത്ത് അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി ഇന്നലെതന്നെ സർവീസ് ആരംഭിച്ചിരുന്നു. കെഎസ്ആർടിസി 1528 സർവീസുകളാണ് നടത്തിയത്. തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 എന്നിങ്ങനെയാണ് സർവീസ് നടത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 1528 സർവീസുകളിൽ 583 എണ്ണം ദീർഘദൂര സർവീസുകളായിരുന്നു.