മനാമ> ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില് നിന്നും വരുന്ന രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവര്ത്തകര്ക്ക് സൗദിയില് ക്വാറന്റൈന് ഒഴിവാക്കി. ഇവര് ഇരു ഡോസും സ്വീകരിച്ച് പ്രതിരോധ ശേഷി കൈവരിച്ചവരായിരിക്കണം.
സൗദിയില് ഇവര്ക്ക് വിമാനത്താവളത്തില് പിസിആര് പരിശോധനയോ, നിര്ബന്ധിത ക്വാറന്റൈനോ
ഉണ്ടായിരിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് എടുക്കാത്തവര് സൗദിയില് എത്തിയാല് ഏഴു ദിവസത്തെ ഹോട്ടല് ക്വാറന്റൈനില് കഴിയണം. വന്ന ദിവസവും ഏഴാം ദിവസവും പിസിആര് പരിശോധന നടത്തണം. യാത്രക്കാര് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ പിസിആര് പരിശോധന സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനക്ക് മാറ്റമില്ല.
ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള ഒന്പത് രാജ്യക്കാര്ക്ക് സൗദിയിലേക്ക് നേരിട്ട് വിമാനസര്വീസില്ല. വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളില് 14 ദിവസം താമസിച്ചാല് മാത്രമാണ് ഇവര്ക്ക് സൗദിയിലേക്ക് പ്രവേശനം നല്കുക. കരമാര്ഗം പ്രവേശനം, സൗദി അംഗീകരിച്ച വാക്സിന് എടുത്തവര്ക്ക് മാത്രം. അല്ലാത്തവര്ക്ക് വിമാനമാര്ഗമാണ് പ്രവേശനം അനുവദിക്കുന്നത്.