കോഴിക്കോട് > വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുമുണ്ടാവണമെന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൂടുതല്‍ കാര്യങ്ങള്‍ രമേശ് ചെന്നിത്തലയോട് തന്നെ ചോദിക്കണം. ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമെന്നും സതീശന് വാര്‍ത്താലേഖകരോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. കോവിഡ് മാനദണ്ഡം ലംഘനത്തില്‍ കേസെടുത്തതിന് എതിരല്ല. പക്ഷേ ഏകപക്ഷീയമായി കേസെടുക്കരുതെന്നും സതീശന് പറഞ്ഞു.