തൃശ്ശൂർ:ബിസിനസിന്റെ രേഖകൾ ഹാജരാക്കണമെന്ന് ധർമരാജനോട്കൊടകര കുഴൽപ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
പഴം, പച്ചക്കറി മൊത്ത വിതരണക്കാരനാണ് താനെന്നും സപ്ലൈകോയുടെ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയുണ്ടെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ധർമരാജൻ അവകാശപ്പെട്ടിരുന്നു. പണം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഈ അവകാശവാദം.
എന്നാൽ ബിജെപിയുടെ പണം തന്നെയാണ്ഇതെന്നും ധർമരാജൻ കമ്മീഷൻ വ്യവസ്ഥയിൽ നടത്തിയ ഇടപാടാണെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ധർമരാജന്റെ അവകാശവാദം സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ധർമരാജനോട് പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്.
Content Highlights:Kodakara blackmoney case Dharmarajan