ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ നടത്താൻ അനുമതിയില്ലാതിരിക്കെയാണ് കെപിസിസി പരിപാടിയിൽ നൂറിൽ അധികം പേര് സംഘടിച്ചത്. സംഭവത്തിൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കേസെടുത്തതിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല.
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ, വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് കെപിസിസി ആസ്ഥാനത്ത് ചുമതലയേറ്റത്. കണ്ണൂരിൽ നിന്നടക്കം നിരവധി പ്രവര്‍ത്തകരാണ് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നത് കാണാനെത്തിയത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവര്‍ എന്നിവര്‍ എത്തിയിരുന്നു.