തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ നാളെ മുതൽ ആരംഭിക്കും. ബെവ് ക്യൂ ആപ്പ് ഒഴിവാക്കി ബെവ്കോ ഔട്ട്ലെറ്റുകൾ വഴി നേരിട്ടാകും മദ്യവിൽപ്പന നടത്തുക. സാമൂഹിക അകലം ഉറപ്പാക്കി മദ്യവിൽപ്പന നടത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച് സ്ലോട്ടുകൾ അനുവദിച്ചാകും മദ്യവിൽപ്പന എന്നായിരുന്നു റിപ്പോർട്ട്. ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാൻ പോലീസിനെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്.