24 Days: Die with Memories, Not Dreams
മർച്ചന്റ് നേവി ഉദ്യോഗസ്ഥരായ ആദിത്ത് യുഎസ് ഉം ശ്രീകാന്ത് ഇജി യും ചേർന്ന് തിരക്കഥയൊരുക്കി Let go Production ന്റെ ബാനറിൽ ശ്രീകാന്ത് ഇജി സംവിധാനം ചെയ്ത ഒരു സ്വതന്ത്ര സിനിമയാണ് 24 Days.
ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചതിൽ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണെന്നതും 24 Days ന്റെ പ്രത്യേകതയാണ്. Crowd funding വഴിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
നിലവിൽ സമൂഹത്തിൽ നിലനിൽക്കുന്ന സിനിമ പൊതുബോധത്തെ ഉടച്ചു വാർക്കുന്ന കഥാകഥന രീതിയാണ് 24 Days മുൻപോട്ട് വച്ചിരിക്കുന്നത്.
ഇന്നത്തെ യുവത്വത്തിന് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന സംഭവങ്ങളിലൂടെ കടന്നുപോകുന്ന എഞ്ചിനീയറിങ് ഡ്രോപ്പ് ഔട്ട് ആയ സ്റ്റിഫൻ എന്ന യുവാവ് അവന്റെ ultimate goal എന്ന് അവൻ സ്വയം കരുതിയ ഹിമാലയൻ ബൈക്ക് റൈഡിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികസങ്ങളിലൂടെ സ്റ്റീഫൻ എത്തിച്ചേരുന്ന തനിക്ക് അതുവരെ അപരിചിതമായ ലോകത്തിൽ നിന്നും ഉണ്ടാകുന്ന തിരിച്ചറിവുമാണ് സിനിമയുടെ കഥാ തന്തു.
സിംഗിൾ പോയിന്റ് ഓഫ് വ്യൂ ൽ കഥ പറഞ്ഞിരിക്കുന്ന ഈ സിനിമ സ്റ്റീഫൻ എന്ന കഥാപാത്രത്തിന്റെ മാനസികരീതിയ്ക്ക് അനുയോജ്യമായ രീതിയിൽ സിനിമ സങ്കേതങ്ങളെ ഉപയോഗിച്ചതായി കാണാൻ സാധിക്കും. ഫാസ്റ്റ്മൂവിങ് ആയി തുടങ്ങിയ സിനിമയുടെ വേഗത സ്റ്റീഫൻ എന്ന കഥാപാത്രത്തിന്റെ മനസ്സ് ശാന്തമാകുന്നതിന് അനുസരിച്ച് പതിഞ്ഞ തലത്തിലേക്ക് മാറുന്നത് കാണാം.
ചില കഥാപാത്രങ്ങളുടെ അഭിനയം കല്ലുകടിയായി തോന്നിയെങ്കിലും സ്റ്റീഫൻ എന്ന കഥാപാത്രം ചെയ്ത ആദിത്, ടീം ലീഡർ ആയി വന്ന KK മേനോൻ തുടങ്ങിയവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
നിജിൻ ലൈറ്റ്റൂം ആണ് സിനിമാറ്റൊഗ്രഫർ, പ്രദീപ് ശങ്കർ എഡിറ്റിങ്, ശങ്കർ ദാസ് സൗണ്ട് ഡിസൈനിങ്, വിഷ്ണു ശ്യാം ഒർജിനൽ സ്കോർ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നു.
സ്വിറ്റ്സർലൻഡ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള അംഗീകാരം ലഭിച്ചു കൊണ്ട് തുടങ്ങിയ 24 Days ന് നിരവധി ദേശീയ അന്തർ ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2019 ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിന് പരിഗണിച്ച അവസാന ഇരുപത് സിനിമകളിൽ ഒന്നാകാനും 24 Days ന് സാധിച്ചു.
സ്വതന്ത്ര സിനിമ എന്ന രീതിയിൽ, സിനിമ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഓരോ ജില്ലകളിലും ഒരു തിയറ്ററിൽ ഒരു ഷോ എന്ന രീതിയിൽ ഘട്ടം ഘട്ടമായി റിലീസിംഗ് രീതി അവലംമ്പിച്ച ഈ ജനകീയ സിനിമ 2020 ജനുവരി 17 ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര തുടങ്ങിയത്, കണ്ണൂർ, എറണാകുളം,എന്നീ സ്ഥലങ്ങളിലെ പ്രദർശനങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ വിജയകരമായി പ്രദർശിപ്പിക്കുന്നതിന് ഇടയിലാണ് കോവിഡ് മൂലം തിയറ്റർ അടയ്ക്കപ്പെടുന്നത്.ഇപ്പോൾ സിനിമ Saina Play, Plexi Go എന്നീ OTT പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
Watch the review >> https://youtu.be/dNjgip2niwQ