എടച്ചേരി: കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. എടച്ചേരിയിലെ കുഞ്ഞമ്മദാണ് അപകടത്തിൽ പെട്ടത്. മുതരക്കാട്ടിൽ മുസ്തഫ എന്നയാളുടെ വീട്ടിലെ കിണറിൽ കല്ല് കെട്ടുന്നിതിനിടെയാണ് അപകടം.
നാദാപുരം ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. കനത്ത മഴയിൽ മണ്ണ് വലിയ രീതിയിൽ കുതിർന്നതും തൊട്ടടുത്തെ വലിയ മതിലും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.