രാവിലെ പത്തു മണിയ്ക്ക് തിരുവനന്തപരം കിഴക്കേക്കടോട്ടയിലെ ഗാന്ധിപ്രതിമയിൽ മാലയിട്ട ശേഷം സുധാകരൻ പാലയം രക്തസാക്ഷി മണ്ഡപത്തിലും ഹാരാര്‍പ്പണം നടത്തും. തുടര്‍ന്ന് ശാസ്തമംഗലത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയാണ് സുധാകരൻ സ്ഥാനമേറ്റെടുക്കുക. ഇന്ദിരാഭവനിലെത്തുന്ന സുധാകരന് സേവാദള്‍ വോളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഇതിനു ശേഷം പാര്‍ട്ടി പതാക ഉയര്‍ത്തുന്ന സുധാകരൻ 11.30ഓടെ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരൻ എത്തുന്നതോടെ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് യോഗത്തിൽ സംസാരിക്കും. കൂടാതെ ചുമതലയേറ്റെടുത്ത കെ സുധാകരൻ്റെ ആമുഖപ്രസംഗവും ഉണ്ടാകു.
Also Read:
ഇരുഗ്രൂപ്പുകളുടെയും എതിര്‍പ്പ് വകവെയ്ക്കാതെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു നടത്തുന്ന മാറ്റങ്ങളുടെ തുടര്‍ച്ചയാണ് കെ സുധാകരൻ്റെ നിയമനം. അതേസമയം, ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി ഹൈക്കമാൻഡിൻ്റെ പിന്തുണയോടെ കെ സുധാകരൻ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Also Read:
അതേസമയം, ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന നേതൃയോഗത്തിൽ ഡിസിസി പുനഃസംഘടനയുടെയും കെപിസിസിയിലെ മാറ്റങ്ങളുടെയും കാര്യത്തിൽ ആദ്യവട്ട ചര്‍ച്ചകള്‍ നടക്കും. അതൃപ്തരായ നേതാക്കളുമായി താരിഖ് അൻവര്‍ സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ സുധാകരൻ്റെ നീക്കങ്ങള്‍ തങ്ങളോടു കൂടിയാലോചിക്കാതെയാണെന്ന ഗ്രൂപ്പുകളുടെ പരാതികള്‍ക്കിടയിലാണ് അനുനയ നീക്കങ്ങള്‍.