കൊച്ചി> ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടാനും ലക്ഷദ്വീപ് ജനതയെ നിയമപരമായി സഹായിക്കുന്നതിനുമായി ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ഹൈക്കോടതി കമ്മറ്റി അഭിഭാഷക സമിതി രൂപീകരിച്ചു.
മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് രക്ഷാധികാരിയായ സമിതിയാണ് നിലവില്‍ വന്നത്.മുതിര്‍ന്ന അഭിഭാഷകരായ ടി.കൃഷ്ണനുണ്ണി, എം.ആര്.രാജേന്ദ്രന് നായര്‍, അഭിഭാഷകരായ എം.ശശീന്ദ്രന് (കണ്‍വീനര്‍) കെ.എസ്.അരുണ്‍കുമാര്‍, രേഖ.എസ്., സീത.എസ്., പി.എസ്.അപ്പു, ലെജിത് ടി കോട്ടക്കല്‍, നിര്‍മല്‍ നായര്‍, അമല്‍ കാഷ, അച്ചുത് കൈലാസ് എന്നിവരാണ് അംഗങ്ങള്‍