കൊച്ചി> ലക്ഷദ്വീപിൽ ബീഫിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങൾ മാത്രമാണന്നും തർക്കങ്ങളൂം ശുപാർശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഭൂമി വികസനത്തിന് പ്രത്യേക ചാർജ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയിൽ അപാകതയില്ലന്ന് കോടതി അഭിയായപ്പെട്ടു. മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനും കശാപ്പ് ചെയ്യുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന വ്യവസ്ഥയിലും അപാകതയില്ലന്ന് കോടതി പറഞ്ഞു. ഭരണകൂടത്തിൻ്റെ അധികാരങ്ങൾ ഭരണഘട നാ തത്വങ്ങൾക്ക് വിരുദ്ധമാവരുതെന്നു മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
മലപ്പുറം സ്വദേശി നൗഷാദലിയുടെ പൊതു താൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ എസ് വി ഭട്ടി, മുരളി പുരുഷോത്തമൻ എന്നിവരടങ്ങന്ന ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സൗജന്യ റേഷൻ ലഭിക്കുന്നില്ലന്ന പരാതിയിൽ ലക്ഷദ്വീപ് കളക്ടർ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാൻ മറ്റൊരു പൊതുതാൽപ്പര്യ ഹർജിയിൽ കോടതി നിർദേശിച്ചു