Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കടൽക്കൊലക്കേസ്‌: ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ചു; നഷ്‌ടപരിഹാരം നൽകും

by News Desk
June 15, 2021
in KERALA
0
കടൽക്കൊലക്കേസ്‌:-ഇറ്റാലിയൻ-നാവികർക്കെതിരായ-നടപടികൾ-അവസാനിപ്പിച്ചു;-നഷ്‌ടപരിഹാരം-നൽകും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികര്ക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീംകോടതി ഒഴിവാക്കി. ഇന്ത്യയിലെ വിചാരണ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. നഷ്ടപരിഹാരത്തുക ഇരകൾക്ക് കൈമാറുന്നതിന്റെ ഉത്തരവാദിത്വം കേരള ഹൈക്കോടതിക്കെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇത് പ്രകാരം സുപ്രീംകോടതിയിൽ കെട്ടിവെച്ച നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറും. വിചാരണ നടപടികൾ ഇറ്റലിയിൽ തുടരുമെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നടപടികളോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയിലെ കേസ് നടപടികൾ അവസാനിപ്പിച്ചതിനാൽ ഡൽഹി കോടതിയിലെ മറ്റ് ക്രിമിനൽ നടപടികളും അവസാനിച്ചു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുന്ന വിധത്തിൽ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചിട്ടുള്ളത്.

കേസ് അന്തിമഘട്ടത്തിലെത്തുന്നത് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഒമ്പതു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്.
ബിജെപി–- കോൺഗ്രസ് സർക്കാരുകൾ ഒത്തുകളിച്ച് കടൽക്കൊലക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭ്യമാക്കാൻ ഇടപെട്ടത് എൽഡിഎഫ് സർക്കാരാണ്.

ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ മത്സബന്ധനത്തിൽ ഏർപ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈൻ, കുളച്ചൽ സ്വദേശി അജീഷ്പിങ്കി എന്നിവരെ എൻറിക്ക ലെക്സി എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ വെടിവച്ച് കൊന്നത് 2012 ഫെബ്രുവരി 15നാണ്.

വൻ ജനരോഷം ഉയർന്നപ്പോൾ പ്രതികളെ 19നു കേരള പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കേന്ദ്രസർക്കാർ ഒത്തുകളിച്ചു. അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രതികളെ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്കു മാറ്റി. 2013ൽ പ്രതികൾക്ക് ഇറ്റലിക്കുപോകാൻ അനുമതി നൽകി. ഇറ്റാലിയൻ സർക്കാരിന്റെ സമ്മർദത്തിനുവഴങ്ങി പ്രതികൾക്കെതിരെ വധശിക്ഷ കിട്ടാവുന്ന സുവാ നിയമം ചുമത്തേണ്ടെന്ന് തീരുമാനിച്ചു. പ്രതികൾ ഇറ്റലിയിൽനിന്നു മടങ്ങിവന്നെങ്കിലും പിന്നീട് ഒരാളെ ഇറ്റലിക്കു കൈമാറി. നരേന്ദ്രമോഡി സർക്കാർ വന്നശേഷം രണ്ടാമനെയും വിട്ടുനൽകി. തുടർന്ന് വിചാരണ ഒഴിവാക്കി രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി കേന്ദ്ര സർക്കാർ അംഗീകരിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ 2020 മെയ് 21നാണ് അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇറ്റാലിയൻ സൈനികരെ ക്രിമിനൽ കേസുകളിൽനിന്ന് ഒഴിവാക്കുംമുമ്പ് ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചെന്ന് ഉറപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നിയമനടപടി അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത് നവംബറിൽ കേരളം കേന്ദ്രസർക്കാരിന് കത്ത് നൽകി.

നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കുന്നതിനെ കേരളസർക്കാർ എതിർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു. നഷ്ടപരിഹാരം നൽകാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയും നിലപാടെടുത്തു. ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ച വിവരം ജൂൺ 11 ന് കോടതിയെ അറിയിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള വിധിയിലേക്ക് നീങ്ങിയത്.

Previous Post

ക്ലാസ് ഓണ്‍ലൈനാണെന്നു കരുതി ഭക്ഷണം മുടക്കല്ലേ, വേണം കുട്ടികള്‍ക്ക് കരുതലോടെ ഭക്ഷണശീലങ്ങള്‍

Next Post

കേളിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഡൊണേഷൻ ചലഞ്ച് 2021

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേളിയുടെ-മുഖ്യമന്ത്രിയുടെ-ദുരിതാശ്വാസനിധി-ഡൊണേഷൻ-ചലഞ്ച്-2021

കേളിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഡൊണേഷൻ ചലഞ്ച് 2021

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.