തിരുവനന്തപുരം
കോവിഡ് വാക്സിൻ വിതരണത്തിൽ ലോകത്തും ഇന്ത്യയിലും സ്ത്രീ–- പുരുഷ അസമത്വം നിലനിൽക്കുമ്പോൾ കേരളത്തിൽ വനിതാ മുന്നേറ്റം. രാജ്യത്ത് ആദ്യഡോസ് വാക്സിനെടുത്ത പുരുഷൻമാർ സ്ത്രീകളേക്കാൾ 7.99 ശതമാനം കൂടുതലാണെങ്കിൽ കേരളത്തിൽ സ്ത്രീകളാണ് 3.78 ശതമാനം കൂടുതൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 215 കോടി ഡോസ് ലോകത്ത് വിതരണം ചെയ്തു. എന്നാൽ, സ്ത്രീകൾ പിന്നിലാണ്. വിതരണത്തിലെ ലിംഗ അസമത്വം രാജ്യങ്ങൾ പരിഹരിക്കണമെന്ന് യുഎൻ പറയുന്നു. ലോകത്തെ ആരോഗ്യപ്രവർത്തകരിൽ എഴുപത് ശതമാനം സ്ത്രീകളാണ്, എന്നാൽ നേതൃത്വത്തിലുള്ളത് 25 ശതമാനംമാത്രം.
6-0 ശതമാനത്തിനും
ഇന്റർനെറ്റ്
സംസ്ഥാനത്ത് 60.10 ശതമാനം സ്ത്രീകൾക്കും ഇന്റർനെറ്റ് ലഭ്യമാണെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ. ബിഹാർ, പശ്ചിമ ബംഗാൾ, കർണാടക, അസം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഇത് 30 ശതമാനത്തിൽ താഴെയാണ്.
ഗുണമായത്
സാമൂഹ്യാവസ്ഥ
കേരളത്തിലെ സ്ത്രീകൾ സാമൂഹ്യ, രാഷ്ട്രീയ മേഖലയിൽ ശ്രദ്ധിക്കുന്നവരാണ്. ഇന്റർനെറ്റ് സൗകര്യമുണ്ട്. കോവിഡ് വിവരം പുരുഷൻമാരെപ്പോലെ സ്ത്രീകൾ മനസ്സിലാക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യബോധവുമുണ്ട്. വാക്സിനേഷന്റെ ആവശ്യകത മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു
ഡോ. ടി കെ ആനന്ദി ; (മുൻ ജെൻഡർ അഡ്വൈസർ, സംസ്ഥാന സർക്കാർ)