വിഷയത്തിൽ യഥാർത്ഥ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. രാജ്യത്തിന്റെ പ്രശ്നമാണ്. കേന്ദ്രമാണ് നിലപാട് സ്വീകരിക്കേണ്ടത്. ഈ പറയുന്ന ആളുകൾ അവിടുത്തെ ജയിലിലാണ്. അവർ ഇവിടേക്ക് മടങ്ങി വരാൻ തയ്യാറാണോയെന്ന് അറിയേണ്ടതുണ്ട്. കുടുംബത്തിന്റെ അഭിപ്രായവും അറിയാൻ തയ്യാറാകണം. അങ്ങനെ പൊതുവായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്.
വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടായിരിക്കണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോണിയ സെബാസ്റ്റ്യൻ (ആയിഷ), റഫീല, മെറിൻ ജേക്കബ് (മറിയം), നിമിഷ (ഫാത്തിമ ഈസ) എന്നിവരാണ് അഫ്ഗാനിലെ ജയിലിൽ കഴിയുന്നത്. ഐഎസിൽ ചേരാൻ ഭർത്താക്കന്മാരോടൊപ്പം അഫ്ഗാനിസ്ഥാനിൽ എത്തിയവരാണ് ഇവർ.