കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തിൽ സിനിമ പ്രവർത്തക ആയിഷ സുൽത്താന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നാണ് ആയിഷയുടെ പ്രധാന വാദം. കവരത്തിയിൽ എത്തിയാൽ അറസ്റ്റു ചെയ്തേക്കുമെന്ന ഭീതിയിലാണ് ഹർജി. പ്രമുഖ അഭിഭാഷകൻ മുഖേന സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും.
ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ആയിഷ സുൽത്താനയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചേത്തലത്ത് ദ്വീപ് സ്വദേശിനിയായ ആയിഷ സുൽത്താനയ്ക്കെതിരെകവരത്തി പോലീസാണ്കേസെടുത്തത്. ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുൾ ഖാദർ ഹാജിയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹനടപടികൾക്കെതിരേ ദ്വീപുകാരി എന്ന നിലയിൽ പ്രതികരിച്ചതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തലെന്ന് ആയിഷ സുൽത്താന പറഞ്ഞിരുന്നു.
Content Highlights:Aisha Sultana moves high court seeking anticipatory bail in sedition case