Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ലോകം ഉറ്റുനോക്കുന്നു ; ആനകളുടെ 
‘ലോങ്‌മാർച്ച്‌ ’

by News Desk
June 14, 2021
in WORLD
0
ലോകം-ഉറ്റുനോക്കുന്നു-;-ആനകളുടെ-
‘ലോങ്‌മാർച്ച്‌-’
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ബീജിങ്
മൗ സെദൊങ് നയിച്ച ഐതിഹാസികമായ ലോങ്മാർച്ചിന്റെ നാട്ടിൽ നിന്ന് കേള്ക്കുന്ന ആനക്കാര്യത്തിനു പിന്നാലെയാണ് ലോകം ഇപ്പോള്. എങ്ങോട്ടെന്നോ എന്തിനെന്നോ ആര്ക്കും സൂചനയൊന്നും നല്കാതെ ഒരുകൂട്ടം ആനകള് നടന്നുനീങ്ങുന്നു. കോവിഡ് മഹാമാരിക്കെതിരെ ലോകം അടച്ചിടൽ തുടങ്ങിയ 2020 മാര്ച്ചില് ചൈന–– മ്യാന്മര് അതിര്ത്തിയിലുള്ള ഷിസുവാന്ബന്നയിലെ സംരക്ഷിത വനമേഖലയില്നിന്ന് വടക്കോട്ട് നടന്നുതുടങ്ങിയതാണിവര്. തുടക്കത്തിൽ 17 ആനകൾ ഉണ്ടായിരുന്നതായും രണ്ടെണ്ണം കൂട്ടംതെറ്റി പോയെന്നും, അതല്ല 16 ആനകളിൽ ഒന്ന് പിന്നിലായിപ്പോയതാണെന്നും 14 ആനകള് ഉണ്ടായിരുന്ന സംഘത്തിലേക്ക് വഴിമധ്യേ ഒരു കുട്ടിക്കുറുമ്പന്കൂടി പിറന്നു വീണെന്നുമൊക്കെ പലതരത്തിൽ വാര്ത്തയുണ്ട്. ഏതായാലും നിലവില് ആറ് ആണും മൂന്ന് പെണ്ണും ആറ് കുട്ടിയാനകളും ഉള്പ്പെടുന്ന സംഘം കാടുംമേടും നാടുംന​ഗരവുമൊക്കെ നടന്നുകണ്ട് 500 കിലോ മീറ്ററിലധികം പിന്നിട്ട് യുനാന് പ്രവിശ്യയുടെ തലസ്ഥാനമായ കുമിങ്ങിന്റെ പരിസരത്താണിപ്പോള്. വിശക്കുമ്പോള് വീടുകളില്നിന്നും കൃഷിയിടങ്ങളില് നിന്നുമൊക്കെ ഭക്ഷണവും വെള്ളവും അകത്താക്കി പോകുന്നു. തിരക്കേറിയ ഹൈവേകള് മുറിച്ചുകടക്കുകയും യാത്രാമധ്യേ കൂട്ടംചേര്ന്ന് നീണ്ടുനിവര്ന്ന് ഉറങ്ങുകയുമൊ ക്കെ ചെയ്യുമ്പോഴും ആനകൾ ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോര്ട്ടില്ല.

പുതിയ ആവാസവ്യവസ്ഥകൾ തേടിയുള്ള ദേശാടനങ്ങള് പലയിനം പക്ഷികളിലും മൃ​ഗങ്ങളിലും സാധാരണമാണെങ്കിലും ഏഷ്യന് ആനകള്ക്ക് ഈ പതിവില്ലെന്നതാണ് യാത്രയെ അസാധാരണമാക്കുന്നത്. ഒരേസമയം കൗതുകവും ആശങ്കയുമുണര്ത്തുന്ന ആനയാത്രയ്ക്ക് സംരക്ഷണമേകി ചൈനീസ് സംവിധാനങ്ങൾ ഒപ്പമുണ്ട്. ഒമ്പത് ഡ്രോണുകള് ഇവയെ മുഴുവന് സമയവും നിരീക്ഷിച്ചുവരുന്നു.

ജനവാസമേഖലകളിലേക്ക് ആനക്കൂട്ടം കടക്കുന്നത് ഒഴിവാക്കാന് വഴിതിരിച്ചുവിടാൻ ശ്രമങ്ങളുണ്ട് എന്നല്ലാതെ യാത്ര മുടക്കാൻ ചൈന ഒരുക്കമല്ല. ആനകളുടെ യാത്രയ്ക്ക് ചൈനയ്ക്ക് ഇതുവരെ ഏഴു കോടി രൂപയിലധികം ചെലവായിട്ടുണ്ട്. മുളങ്കാടുകള് തിങ്ങിനിറഞ്ഞ ഷിസുവാന്ബന്ന വിട്ടുപോകാന് കാരണമെന്ത്, മടക്കയാത്രയുണ്ടാകുമോ എന്നൊക്കെ പലതട്ടുകളില് ആനക്കൂട്ടത്തിനുവേണ്ടി ലോകം തലപുകയ്ക്കുമ്പോള് ഇതൊന്നുമറിയാതെ അവര് മുന്നോട്ടുനീങ്ങുന്നു.

Previous Post

Copa America 2021- Brazil – Venezuela Live Stream: കോപ്പ അമേരിക്ക: ബ്രസീൽ-വെനസ്വേല മത്സരം എവിടെ കാണാം

Next Post

യുഎസ് മിസൈൽ വിന്യാസം സമാധാനത്തിന്‌ ഭീഷണി: ചൈന

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
യുഎസ്-മിസൈൽ-വിന്യാസം-സമാധാനത്തിന്‌-ഭീഷണി:-ചൈന

യുഎസ് മിസൈൽ വിന്യാസം സമാധാനത്തിന്‌ ഭീഷണി: ചൈന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.