തിരുവനന്തപുരം: വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിഷേധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി . വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടിസി നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.
ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ ടിസി നിഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ടിസി കിട്ടാത്ത വിദ്യാർത്ഥിയുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ കൊവിഡ് കാലത്തും ഉയർന്ന ഫീസ് ഈടാക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്. ഇല്ലാത്ത കലാ-കായിക പ്രവർത്തനത്തിന്റെ പേരിലും ഫീസ് ഈടാക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.