തിരുവനന്തപുരം > മനുഷ്യാവകാശത്തിന്റെ പേരില്‍ തന്റെ മകളെ ഇന്ത്യയിലെത്തിക്കണമെന്ന് നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു. ഇന്ത്യയിലെത്തിച്ച ശേഷമുള്ള എന്ത് നിയമനടപടിയും സ്വീകാര്യമാണെന്നും അവര്‍ പറഞ്ഞു. ഐഎസില്‍ ചേരാനായി ഭര്‍ത്താവിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയ ശേഷം ജയിലില്‍ കഴിയുന്ന നിമിഷ അടക്കമുള്ള നാല് വനിതകളെ കേന്ദ്രസര്‍ക്കാര്‍ മടക്കിക്കൊണ്ടുവരില്ലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു ബിന്ദു.
ഭര്ത്താക്കന്മാര്ക്കൊപ്പം അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷ ഉള്‍പ്പെടെയുള്ള നാല് വനിതകളും നിലവില്‍ കാബുളിലെ ജയിലില്‍ കഴിയുകയാണ്. വിവിധയിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ പുരുഷന്മാരെല്ലാം കൊല്ലപ്പെട്ടതോടെ സ്ത്രീകളടങ്ങുന്ന സംഘം അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ മടക്കിഅയക്കാന്‍ അഫ്ഗാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അഫ്ഗാന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.