കൊച്ചി > സി കെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പണം കൈമാറിയെന്ന ആരോപണത്തില്‍ പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന് വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത അഴീക്കോട് പുറത്തുവിട്ടത്. ജാനുവിന് പണം കൈമാറുന്നത് പി കെ കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ബാഗില്‍ 10 ലക്ഷം രൂപയുമായി താന്‍ കുറേദിവസമായി നടക്കുകയാണെന്നും സുരേന്ദ്രന് പറയുന്നുണ്ട്.