Also Read:
നിലവിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമാണ്. ഇത് 10 ശതമാനത്തിൽ താഴെയെത്തിക്കുകയാണ് ലക്ഷ്യം. കൊവിഡ് 19 രണ്ടാം തംരംഗം കുറയുകയാണെന്നും ആശുപത്രിയിലുള്ള രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ലോക്ക് ഡൗണുമായി സഹകരിച്ചതുകൊണ്ടാണ് ഇത് സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ലോക്ക് ഡൗൺ നീട്ടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Also Read:
സംസ്ഥാനത്ത് ഇന്ന് 14233 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കേസുകളുടെ എണ്ണം പതിനായിരത്തിനു മുകളിൽ തുടരുകയണ്. അതേസമയം, സംസ്ഥാനത്ത് 25 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള നിബന്ധന ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.