
മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും എന്നാൽ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:
നിലവിൽ വനംവകുപ്പിൻ്റെയും റവന്യൂ വകുപ്പിൻ്റെയും നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. മരംമുറിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ കൊടുത്തതായി കേസിലെ ചില പ്രതികള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഓ പി ധനേഷ്കുമാറിനെ മാറ്റി പകരം പുനലൂര്‍ ഡിഎഫ്ഓ ബൈജു കൃഷ്ണന് ചുമതല നല്‍കി. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയത് ഭരണപരമായ കാരണം കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ വനംവകുപ്പും വിജിലൻസും നടത്തുന്ന അന്വേഷണത്തിൽ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. പാലക്കാട്, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഡിഎഫ്ഓമാര്‍ക്കായിരുന്നു അന്വേഷണ ചുമതല.
Also Read:
ഇതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അപേക്ഷയെത്തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മരംകൊള്ള സംബന്ധിച്ച വിവരങ്ങള്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ശേഖരിക്കുന്നുണ്ട്.















