തിരുവനന്തപുരം: കോവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ വിളിച്ച ആഗോള ടെണ്ടറിൽ പങ്കെടുക്കാൻ ആരുമെത്തിയില്ല. ലോകാരോഗ്യ സംഘടനയും മറ്റു മൂന്ന് വിദേശ ഏജൻസികളും അംഗീകരിച്ച വിദേശ വാക്സിനുകൾ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ടെണ്ടർ വിളിച്ചത്.
വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയായിരുന്നു ടെണ്ടർ വിളിച്ചത്. വ്യാഴാഴ്ചയാണ് ഇതിന്റെ ടെക്നിക്കൽ ബിഡ് തുറന്നത്. എന്നാൽ താത്പര്യം പ്രകടിപ്പിച്ച് ആരും ടെണ്ടർ സമർപ്പിച്ചില്ല. കേരള മെഡിക്കൽ സർവീസ് കേർപറേഷനായിരുന്നു ആഗോള ടെണ്ടർ വിളിച്ചത്.
മറ്റു സംസ്ഥാനങ്ങളും സമാനമായരീതിയിൽ വാക്സിനായി ആഗോള ടെണ്ടറിന് ശ്രമിച്ചിരുന്നുവെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.
content highlights:vaccine supply, no one came to participate the kerala global tender