കേരളത്തിൻ്റെ തെക്കു മുതൽ വടക്കുവരെ റെയിൽവേ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ 15 മീറ്റര്‍ മുതൽ 25 മീറ്റര്‍ വരെ വീതിയിലാണ് സ്ഥലമേറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി പാതയുടെ അലൈൻമെൻ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിട്ടു. സ്ഥലം ഏറ്റെടുക്കുന്നതിനു പുറമെ ഭൂമിയിലുള്ള വീടുകൾക്കും മരങ്ങൾക്കും ഇരട്ടി വില നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Also Read:
keralarail.com എന്ന വെബ്സൈറ്റിലാണ് പുതുതായി വരുന്ന പാതയുടെ അലൈൻമെൻ്റ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന രൂപരേഖയിൽ അതിവേഗ റെയിൽപാത കടന്നുപോകുന്ന സ്ഥലങ്ങള്‍ വ്യക്തമായി കാണാം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 530.6 കിലോമീറ്ററാണ് നീളം. കാസര്‍കോടു നിന്നു പുറപ്പെടുന്ന ട്രെയിൻ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തം 11 സ്റ്റേഷനുകളുമുണ്ടാകും.
Also Read:
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കാക്കനാട് ഇൻഫോപാര്‍ക്ക്, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളിലാണ് സ്റ്റേഷനുകള്‍ക്ക് സ്ഥലം കണ്ടെത്തേണ്ടി വരിക. തൃശൂര്‍ മുതൽ വടക്കോട്ടു പലയിടത്തും നിലവിലുള്ള റെയിൽപാതയ്ക്ക് സമാന്തരമായിട്ടായിരിക്കും പുതിയ പാത കടന്നു പോകുക. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ട്രെയിനുകളുടെ വേഗം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് ഒന്നര മണിക്കൂര്‍ കൊണ്ട് എത്താൻ സാധിക്കും.
മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റുകളാണ് സെമി ഹൈസ്പീഡ് റെയിൽവേയ്ക്ക് ഉപയോഗിക്കുക. ബിസിനസ് ക്ലാസും ഇക്കണമി ക്ലാസും ഉണ്ടാകും. ഒരു ട്രെയിനിൽ 675 സീറ്റുകളുണ്ടാകും. തിരക്കുള്ള സമയങ്ങളിൽ 20 മിനിട്ട് ഇടവേളയിൽ ട്രെയിനെത്തും.
keralarail.com എന്ന വെബ്സൈറ്റിലാണ് അലൈൻമെൻ്റ് ലഭ്യമാക്കിയിട്ടുള്ളത്.