തൃശൂര്‍ > കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം 4 ലക്ഷം രൂപ കൂടി വീണ്ടെടുത്തു. പ്രതികളായ ബഷീര്‍, രഞ്ജിത്ത് എന്നിവരില്‍ നിന്നാണ് പണം കണ്ടെത്തിത്. കവര്‍ച്ചയ്ക്കുശേഷം ഇരുവരും പണം ഉപയോഗിച്ച് കടം തീര്‍ക്കുകയായിരുന്നു. 19 പ്രതികളേയും ജില്ലാ ജയിലില്‍ വച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് പണം കണ്ടെത്തിയത്.