തിരുവനന്തപുരം
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുഴൽപ്പണ, കോഴക്കേസുകളിൽ പെട്ടതിന്റെ നാണക്കേട് മറയ്ക്കാൻ വ്യാഴാഴ്ച ബിജെപി നടത്തിയ സമരത്തിൽനിന്ന് അകലം പാലിച്ച് കൃഷ്ണദാസ് പക്ഷം.
പ്രധാന നേതാക്കളൊഴികെയുള്ളവർ മാറി നിന്നു. കർശനമായ കേന്ദ്ര നിർദേശമുള്ളതിനാൽ മാറിനിന്നാൽ ശ്രദ്ധിക്കപ്പെടുമെന്നതിനാലാണ് കൃഷ്ണദാസ് പക്ഷത്തെ പല പ്രധാന നേതാക്കളും മനസ്സില്ലാ മനസ്സോടെ ഭാഗമായത്. ഔദ്യോഗിക പക്ഷം നിശ്ചയിച്ച സ്ഥലത്ത് പലരും പങ്കെടുത്തുമില്ല. തൃശൂരിൽ ശോഭ സുരേന്ദ്രന്റെയും ബി ഗോപാലകൃഷ്ണന്റെയും പേരുണ്ടായിരുന്നെങ്കിലും ശോഭ പങ്കെടുത്തത് വടക്കാഞ്ചേരിയിലാണ്. കെ സുരേന്ദ്രനെ കേന്ദ്ര നേതാക്കൾ ഡൽഹിയിലേക്ക് വിളിപ്പിച്ച ബുധനാഴ്ചയും നേതൃമാറ്റം ആവശ്യപ്പെട്ട് കൃഷ്ണദാസ്പക്ഷ നേതാക്കൾ കത്തയച്ചിരുന്നു. ഇപ്പോഴുള്ള നേതൃത്വത്തെ വച്ച് മുന്നോട്ടു പോകാനാകില്ലെന്ന കർശന നിലപാടിലാണ് അവർ.















