ന്യൂഡൽഹി
രാജ്യത്ത് 6148 കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. ബിഹാറിൽ 3971 മരണംകൂടി കോവിഡ്മൂലമെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണക്കണക്കിൽ വലിയ കുതിച്ചുചാട്ടമുണ്ടായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 3.60 ലക്ഷത്തിലേറെയായി. 24 മണിക്കൂറിൽ 94,052 പേർ കൂടി രോഗബാധിതരായി. ആകെ രോഗബാധിതർ 2.92 കോടിയിലേറെയായി. 1.51 ലക്ഷം പേർ കൂടി രോഗമുക്തരായി. 94.77 ശതമാനമാണ് രോഗമുക്തി നിരക്ക്. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയിലാണ്–- 661. തമിഴ്നാട്ടിൽ 405 ഉം കർണാടകത്തിൽ 192 ഉം മരണം.
ബിഹാറിൽ പ്രത്യേക സമിതികളെ വച്ചുള്ള പരിശോധനയിലാണ് 3971 മരണംകൂടി കോവിഡ് കാരണമെന്ന് കണ്ടെത്തിയത്. കോവിഡ് മരണം കൃത്യമായി റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. —















