വാഷിങ്ടൺ
ടിക് ടോക്കിനും വി ചാറ്റിനും നിരോധനം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകാലത്തെ ഉത്തരവ് റദ്ദാക്കി ജോ ബൈഡൻ. ചൈനീസ് ആപ്പുകൾ ദേശസുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്നതിൽ പുതിയ പഠനം നടത്തുമെന്നും വാണിജ്യ വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങളും ഡിപ്പാർട്ട്മെന്റ് സമർപ്പിക്കും.
ബൈഡന്റെ തീരുമാനം ശരിയായ ദിശയിലുള്ള ചുവടുവയ്പാണെന്ന് ചൈന പ്രതികരിച്ചു. ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉചിതമായ പരിഗണന നൽകണമെന്നും ചൈന പറഞ്ഞു.















