ശ്രിലങ്ക പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയും രോഹിത് ശർമയും അടക്കമുള്ള താരങ്ങൾ ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചത്.
ശിഖർ ധവാനാണ് കാപ്റ്റൻ. ഭുവനേശ്വർ കുമാർ ആണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ. ദേവ്ദത്ത് പടിക്കലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് പടിക്കൽ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
കോഹ്ലിക്കും രോഹിത്തിനും പുറമെ കെഎൽ രാഹുൽ ജസ്പ്രീത് ബുംറ തുടങ്ങിയവർക്കും ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
Read More: ധോണിക്ക് പകരം തന്നെ ക്യാപ്റ്റനാക്കുമെന്ന് കരുതിയിരുന്നു: യുവരാജ്
പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, യൂസ്വേന്ദ്ര ചാഹൽ, രാഹുൽ ചഹാർ, കെ ഗൗതം, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകരിയ എന്നിവരെയും ശ്രീലങ്കയ്ക്കെതിരായ ടീമിൽ ഉൾപ്പെടുന്നു.
ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ് എന്നിവരാണ് നെറ്റ്ബൗളർമാർ.
The post ധവാൻ കാപ്റ്റൻ; സഞ്ചു, ഇഷാൻ വിക്കറ്റ് കീപ്പർമാർ; ദേവ്ദത്ത് ആദ്യമായി ഇന്ത്യൻ ടീമിൽ appeared first on Indian Express Malayalam.