തിരുവനന്തപുരം: ലോക്ഡൗണിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. കർശന ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ പാഴ്സൽ, ടേക്ക് എവേ സർവീസുകൾ അനുവദിക്കില്ല. ഹോം ഡിലിവറി മാത്രമാണ് അനുവദിക്കുക.
നിർമാണ പ്രവർത്തനങ്ങൾകർശന നിയന്ത്രണങ്ങളോടെ 12, 13 തീയതികളിൽ അനുവദിക്കും. എന്നാൽ പ്രവർത്തനങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
വെള്ളിയാഴ്ച മൊബൈൽ ഫോൺ റിപ്പയർചെയ്യുന്ന കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്. രാവിലെ ഏഴ്മുതൽ വൈകിട്ട് ഏഴുവരെഅവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പംവസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, ഫർണിച്ചർ എന്നിവ വിപണനംചെയ്യുന്ന കടകൾക്ക്വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്.
കോവിഡ് വ്യാപനംപ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടിയിരുന്നു.
Content Highlights: Kerala lockdown: Strict restriction on sunday and saturday