പ്രവാസികൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സമൂഹമാണ്. യാത്രാ വിലക്ക് മൂലം വിദേശത്ത് ജോലി ചെയ്യുന്ന ആയിരിക്കണക്കിനു പേരാണ് കഷ്ടത അനുഭവിക്കുന്നത്. ഏറെപ്പേരുടെ ഉപജീവനം അവതാളത്തിലാക്കിയിരിക്കുകയാണ്. ഇത് കുടുംബങ്ങളേയും സമ്പദ്ഘടനയേയും ബാധിക്കും.
വാക്സിനേറ്റ് ചെയ്തവരുടെ യാത്ര എത്രയും വേഗം സൗകര്യപ്പെടുത്തേണ്ടത് പ്രധാനമാണ്. നയതന്ത്ര തലത്തിൽ ഇതിനു വേണ്ട ശ്രമങ്ങൾ അനിവാര്യമാണെന്നും ടിഎൻ പ്രതാപൻ പറയുന്നു.
ഇന്ത്യയിൽ നിന്നും മടങ്ങി ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പലരുടേയും വിസാ കാലാവധി തീരാനിരിക്കുകയാണ്. ഇത് വലിയ നഷ്ടം ഉണ്ടാക്കും. പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.