
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച തിരുവനനന്തപുരം ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റര്‍ വരെ ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.
Also Read:
ജൂൺ 13 ഞായറാഴ്ചയാണ് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഈ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 204 മില്ലിമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച വൈകിട്ട് നാലുമണിയ്ക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ മുന്നറിയിപ്പുകളുള്ളത്.
Also Read:
കൂടാതെ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കേരള തീരത്തും കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ വ്യാഴാഴ്ച രാത്രി 11.30 വരെ കേരളത്തിൻ്റെ തീരങ്ങളിൽ 3.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.















